മൈക്രോസോഫ്‌റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, പ്രശ്‌നം ഗുരുതരമാണ്

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (09:50 IST)
മൈക്രോസോഫ്‌റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. മൈക്രോസോഫ്‌റ്റ് എഡ്‌ജ് ബ്രൌസറിലും ഇന്റര്‍നെറ്റ് എക്സ്പ്ലോററിലുമുള്ള സുരക്ഷാവീഴ്ച് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
 
സുരക്ഷാ പഴുത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും കംമ്പ്യൂട്ടറുകളെ അക്രമിക്കാന്‍ കഴിയുന്നതാണ്. ഇത്തരത്തില്‍ ഒരു സുരക്ഷാവീഴ്ച് കണ്ടെത്തിയാല്‍ അത് 90 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കമ്പനി തയ്യാറാകണം അല്ലാത്തപക്ഷം വിവരം പൊതുജനങ്ങളെ അറിയിക്കുമെന്ന് പ്രൊജക്ട് സിറോയുടെ ഭാഗമായ ഗൂഗിള്‍ മൈക്രോസോഫ്‌റ്റിനെ അറിയിച്ചു. 
Next Article