അസ്ഥിരമായ സാമ്പത്തിക അവസ്ഥകളില്‍ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയതൊടെ നിക്ഷേപകര്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി വാര്‍ത്തകള്‍. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണക്കട്ടികളുടെയും നാണയങ്ങളുടെയും വില്‍പ്പന ഗണ്യമായിക്കുറഞ്ഞു.
നിക്ഷേപകരില്‍ പലരും കൈവശമുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ തുടങ്ങിയതൊടെ സ്വര്‍ണ്ണത്തിന്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഇടിഞ്ഞുതുടങ്ങി. മണ്‍സൂണിന്റെ കുറവ് രാജ്യത്തേ ഗ്രാമിണരുടെ വാങ്ങല്‍ ശേഷിയേ ബാധിച്ചതാണ് മറ്റൊരു കാരണം. ഇതുമൂലം പലരും തങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തുടങ്ങിയതും സ്വര്‍ണ്ണവിപണിയേ ബാധിച്ചു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം 2014ന്റെ രണ്ടാംപാദത്തില്‍ വില്പനയില്‍ 67 ശതമാനം ഇടിവുണ്ടായി. 49.6 ടണ്‍ ആണ് ഈ കാലയളവില്‍ നടന്ന വില്‍പന. മൂന്നാം പാദത്തില്‍ സ്വര്‍ണവില്പനയില്‍ 70 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് കരുതുന്നതെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തില്‍ (ആഗസ്ത് 31വരെ) സ്വര്‍ണക്കട്ടിയുടെയും നാണയത്തിന്റെയും വില്‍പനയില്‍ 70 ശതമാനം ഇടിവുണ്ടായതായി ഓള്‍ ഇന്ത്യ ജെം ആന്റ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ നടത്തിയ പഠനത്തിലും പറയുന്നു.
ഇന്ത്യന്‍ സമ്പദ്ഘടന 5.7 ശതമാനം വളര്‍ച്ച നേടിയതും ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടം കൈവരിച്ചതും മൂലം പലരും ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതും സ്വര്‍ണ്ണത്തിനേ ബാധിച്ചു.
അതേസമയം ഡോളര്‍ കരുത്താര്‍ജിക്കുന്നത് മൂലം രാജ്യാന്തര വിപണിയിലും സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് കുറഞ്ഞു. ന്യൂയോര്‍ക്ക് വിപണിയില്‍ കഴിഞ്ഞ രണ്ടര മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍. 1.7 ശതമാനം ഇടിവാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന് ഇന്നലെയുണ്ടായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.