സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 760 രൂപ കൂടി, ഗ്രാമിന് 3,890 രൂപ

ചിപ്പി പീലിപ്പോസ്
ബുധന്‍, 4 മാര്‍ച്ച് 2020 (12:23 IST)
സാധാരണക്കാരെ ശ്വാസം മുട്ടിച്ച് സ്വർണവില. സ്വർണവിലയിൽ ഇന്നും വർധനവ്. ഗ്രാമിന് 3890 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 32,000 രൂപയായി ഉയർന്നു. പവന് 760 രൂപയാണ് ഒരു ദിവസം കൊണ്ട് കൂടിയത്. ഇന്നലത്തെ വിലയിൽ നിന്നും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 
 
എക്കാലത്തെയും ഉയർന്ന വിലയായിരുന്ന 32,000ത്തിലേക്ക് ഒരാഴ്ച കൊണ്ട് വീണ്ടുമെത്തിയിരിക്കുകയാണ്. ഫെബ്രുവരി മാസം തുടക്കത്തിൽ 30,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വിലയിൽ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. 2080 രൂപയാണ് കഴിഞ്ഞ ഒരു മാസം മാത്രം സ്വർണവിലുണ്ടായ വർധനവ്. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 30,400 രൂപയായിരുന്നു.
 
കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതാണ് പൊടുന്നനെയുള്ള വില വർധനയ്ക്ക് കാരണമായിരിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്ന തളർച്ച സ്വർണവില വർധിയ്ക്കുന്നതിന് കാരണമാകുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article