സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, 19,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 19,640 രൂപയായിരുന്നു വില.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,440 രൂപയായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.82 ഡോളര്‍ കൂടി 1104.62 ഡോളറിലത്തെി.