സ്വർണവില വീണ്ടും കുറഞ്ഞു, രണ്ട് ദിവസത്തിനിടെ 560 രൂപയുടെ ഇടിവ്
വ്യാഴം, 22 ജൂലൈ 2021 (12:17 IST)
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായത്. 4455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു സ്വർണവില. പിന്നീട് തുടർച്ചയായ രണ്ട് ദിവസത്തിൽ 560 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ പവന് 280 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 35300 ആയിരുന്നു സ്വർണവില. ഇത് പിന്നീട് 36,200 വരെ എത്തിയിരുന്നു. ആഗോളവിപണിയിൽ ചലനങ്ങളാണ് സ്വർണവില ഇടിയാൻ കാരണമായത്.