സ്വർണവിലയിൽ ഇടിവ്: പത്ത് ദിവസത്തിനുള്ളിൽ കുറഞ്ഞത് പവന് 3,120 രൂപ

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (12:59 IST)
സംസ്ഥാനത്ത് സ്വർണവില താഴോട്ട്. വ്യാഴാഴ്‌ച മാത്രം പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടുഗ്രാം സ്വർണത്തിന്റെ വില 38,880 ആയി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4,860 രൂപയായി.
 
ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽ നിന്നും പത്ത് ദിവസം പിന്നിടുമ്പോൾ 3,120 രൂപയുടെ കുറവാണൂണ്ടായത്. ആഗോളവിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യു.എസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയില്‍ ഇടിവുണ്ടായത്. ദേശീയ വിപണിയില്‍ ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 52,320നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article