വാറൻ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നൻ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (20:43 IST)
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പന്നനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. വാറൻ ബഫറ്റിനെ പിന്തള്ളിയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്, 59 കാരനായ അദാനിയുടെ ആസ്തി 123.7 ബില്യൺ യുഎസ് ഡോളറാണ്. 121.7 ബില്യൺ യുഎസ് ഡോള‌റാണ് ബഫറ്റിന്റെ സമ്പാദ്യം.
 
2022-ൽ 43 ബില്യൺ ഡോളര്‍ വരുമാനമാണ് അദാനി നേടിയത്. 269.7 ബില്യൺ ഡോളറുമായി സ്പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 170.2 ബില്യൺ ഡോളര്‍ ആസ്ഥിയുമായി ആമസോൺ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 167.9 ബില്യൺ ഡോളർ സമ്പാദ്യവുമായി  എൽഎംവിഎച്ച് ഉടമ ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്തുമണ്. 130.2 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് നാലാം സ്ഥാനത്തും ഇടം നേടി.
 
104.2 ബില്യൺ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയു‌മായ മുകേഷ് അംബാനി.റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ ലിസ്റ്റ് ചെയ്തതിന് ശേഷം അദാനിയുടെ ആസ്തി ഏകദേശം 5 മടങ്ങാണ് വർധിച്ചത്. ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരിൽ രണ്ടാം സ്ഥാനത്താണ് അദാനി.

അനുബന്ധ വാര്‍ത്തകള്‍

Next Article