'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ'; അമ്പരപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ !

Webdunia
ചൊവ്വ, 24 ജനുവരി 2017 (12:25 IST)
തകര്‍പ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, സ്‌പോര്‍ട്ട് ഐറ്റംസ്, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെയുള്ള ഒട്ടുമിക്ക ഉപകരണങ്ങള്‍ക്കും 'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' എന്ന പേരില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്നത്.     
 
സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഈ വസ്തുക്കള്‍ വാങ്ങുന്നതെങ്കില്‍ 10% വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. കൂടാതെ ഡിസ്കൌണ്ടായി ലഭിച്ച ഈ തുക ഏപ്രില്‍ 30-നുളളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ആകുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
 
സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx ഗോള്‍ഡ്-32ജിബി, സാംസങ്ങ് ഗാലക്‌സി ഓണ്‍8 ഗോള്‍ഡ്-16ജിബി, നെക്‌സസ് 6പി ഗോള്‍ഡ്-64ജിബി, ലെനോവോ വൈബ് ലെ5 നോട്ട് ഗ്രേ-32ജിബി, മീ5 വൈറ്റ്-32ജിബി, സോണി എക്‌സ്പീരിയ Z5 പ്രൈം ക്രോം-32ജിബി എന്നീ ഫോണുകള്‍ക്കും തകര്‍പ്പന്‍ ഓഫറാണ് കമ്പനി നല്‍കുന്നത്.
 
Next Article