വിപണിയില്‍ തരംഗമായി മാറിയ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസിന് തിരിച്ചടി. കോംപസ് എസ്യുവിയില് എയർബാഗ് ഘടിപ്പിച്ചതിലുണ്ടായ തകരാണ് വാഹനത്തിന് തിരിച്ചടിയായത്. ഈ പ്രശ്നത്തെ തുടര്‍ന്ന് 1200 കോംപസുകളാണ് ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ അഞ്ചിനും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ എസ്യുവികളിലാണ് എയര്‍ബാഗ് പ്രശ്നം കണ്ടെത്തിയത്.
എയര്‍ബാഗിന്റെ ഉള്ളിലേക്ക് കടന്നു കൂടിയ ഫാസ്റ്റനറുകള്‍ അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരിക്കേല്പിക്കാന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് കമ്പനിയുടെ ഈ പുതിയ നടപടി. ലോകത്തൊട്ടാകെ വിറ്റഴിച്ച കോംപസുകളിൽ ഒരു ശതമാനത്തിനു മാത്രമേ ഈ തകരാറുള്ളൂവെന്നാണ് കമ്പനി നല്കിയ ഔദ്യോഗിക വിശദീകരണം.
ജീപ്പിന്റെ ഡീലർമാർ വാഹനയുടമകളുമായി ബന്ധപ്പെടുകയും തുടര്‍ന്ന് മുന്നിലെ എയർബാഗിന്റെ യൂണിറ്റ് സൗജന്യമായി തന്നെ മാറ്റി നല്‍കുമെന്നും എഫ്സിഎയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. നേരത്തെ, അമേരിക്കയിൽ വില്പന നടത്തിയ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകളിൽ 7,000 വാഹനങ്ങൾ ജീപ്പ് തിരികെവിളിച്ചിരുന്നു. എയർബാഗ് ഘടിപ്പിച്ചതിലെ തകരാർ തന്നെയായിരുന്നു അവിടെയും പ്രശ്നം.