മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്ബുക്ക് എത്തി
മൊബൈല്‍ ഫോണ്‍ നെറ്റ്വര്ക്കില് അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ പദ്ധതികളുമായി രംഗത്ത്. സോഷ്യല്‍ മീഡിയ സജീവമായ പശ്ചാത്തലത്തില്‍ ഫീച്ചർഫോണിൽ മുതൽ ഫേസ്ബുക്ക് സൌകര്യവും ഉണ്ടാകും.
ജിയോ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ കൈ (KAI OS) ഒഎസിനു വേണ്ടി പ്രത്യേകം തയാറാക്കിയ പതിപ്പാണ് രാജ്യത്തെ 50 കോടി ജിയോ ഫോണ്‍ ഉപയോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ഫോണിലെ ഫേസ്ബുക്ക് സൌകര്യം ചൊവ്വഴ്ച മുതല്‍ ആക്ടീവായെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റു ഫോണുകളിലെ ഫേസ്ബുക്ക് ആപ്പില്‍ ഉള്ളതു പോലെ തന്നെ പുഷ് നോട്ടിഫിക്കേഷനുകൾ, വീഡിയോ, ന്യൂസ് ഫീഡുകൾ, ഫോട്ടോ തുടങ്ങി എല്ലാ സവിശേഷതകളും ഈ ഫേസ്ബുക്ക് ആപ്ലിക്കേഷനിലുണ്ടാകുമെന്ന് ജിയോ ഡയറക്ടർ
ആകാശ് അംബാനി ചൂണ്ടിക്കാട്ടി.