നേരംമ്പോക്കിനായി നമ്മള് എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്ന ബുക്കാണ് ഫേസ്ബുക്ക് എന്ന് കരുതുന്നവര്‍ ഫേസ്ബുക്കിന്റെ ലാഭക്കണക്ക് കേട്ടാല്‍ ഞെട്ടും. എപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തിനിടെ മാത്രം ഫേസ്ബുക്ക് നേടിയ ലാഭം 200 കോടി ഡോളര്‍. അതായിത് 13,400 കോടിരൂപ. മുന്‍ വര്‍ഷത്തെക്കാള്‍ 186 ശതമാനം വര്‍ദ്ധനവാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്.
ഓണ്‍ലൈന്‍ പരസ്യ വരുമാനം 59 ശതമാനം ഉയര്‍ന്ന് 640 കോടി ഡോളറായി. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 15 ശതമാം ഉയര്‍ന്ന് പ്രതിമാസം 171 കോടിയായി. കമ്പനിയുടെ ഓഹരി വില ഇന്നലെ 7ശതമാനം ഉയര്‍ന്നു. മൊത്തം പരസ്യ വരുമാനത്തിന്റെ 84 ശതമാനം മൊബൈല്‍ പരസ്യങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.