രൂപ കുതിക്കുന്നു: കയറ്റുമതിക്കാര്‍ക്ക് നിരാശ

Webdunia
ചൊവ്വ, 20 മെയ് 2014 (12:11 IST)
രാജ്യത്ത് സ്ഥിരതയാര്‍ന്ന ഭരണകൂടം വരുമെന്ന് ഉറപ്പായതോടെ രൂപ വന്‍‌കുതിപ്പ് നേടി. എന്നാല്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവ് കയറ്റുമതിയിലൂന്നി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ക്ക് തിരിച്ചടിയാകുകയാണ്.

ഐ.ടി, ഔഷധ കമ്പനികളാണ് ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തുമ്പോഴും നഷ്‌ടക്കണക്കുകള്‍ രചിക്കുന്നത്. ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 58.37ലെത്തിയതോടെ ഐ.ടി, ഔഷധ ഓഹരികള്‍ നാല് ശതമാനം വരെ മൂല്യത്തകര്‍ച്ച നേരിട്ടു.

ഇന്‍ഫോസിസ് 4.88 ശതമാനവും എച്ച്.സി.എള്‍ 4.48 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. സണ്‍ഫാര്‍മ, അരബിന്ദോ ഫാര്‍മ, റാന്‍ബാക്‌സി, ഗ്ളെന്‍മാര്‍ക്ക് തുടങ്ങിയ പ്രമുഖ ഔഷധ നിര്‍മ്മാണ കമ്പനികളുടെ ഓഹരി മൂല്യത്തിലും ഇന്നലെ മൂന്ന് മുതള്‍ ഏഴ് ശതമാനം വരെ നഷ്‌ടമുണ്ടായി.