2047 ഓടെ 60 വയസ്സിന് മുകളിൽ 14 കോടി പേരുണ്ടാകും, വിരമിക്കൽ പ്രായം ഉയർത്താൻ ഇപിഎഫ്ഒ

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (18:54 IST)
ആയുർദൈർഘ്യം പരിഗണിച്ച് പെൻഷൻ പ്രായം ഉയർത്തുന്നതിനെ പറ്റി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗണൈസേഷൻ ആലോചിക്കുന്നു. 2047 ഓടെ രാജ്യത്ത് 60 വയസ്സിന് മുകളിൽ പ്രായമുള്ള 14 കോടി പേർ രാജ്യത്തുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തെ പെൻഷൻ ഫണ്ടുകൾക്ക് കനത്ത സമ്മർദ്ദമുണ്ടാക്കും. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
 
സർക്കാർ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇപിഎഫ്ഒയുടെ ശ്രമം. രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള പലതിലും വിരമിക്കൽ പ്രായം 58-65 വയസ്സാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഇത് 65ഉം യുഎസിൽ ഇത് 66ഉം വയസാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article