കേരളത്തിന്റെ നിരത്തുകളിൽ തരംഗമാകാൻ ഇലക്ട്രിക് ഓട്ടോറിക്ഷകൾ !

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (13:25 IST)
ഡീസലിന്റെയും പെട്രോളിന്റെയും വില വർധനവ് ബാധിക്കുന്ന ഒരു കൂട്ടരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. എന്നാൽ. ആ പരാതിക്ക് ഒരു പരിഹാരം കണ്ടെത്തിയിരികുകയാണ് പൊതുമേഖലാ സ്ഥാപനായാമായ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ്. ഇനി കേരളത്തിന്റെ നിരത്തുകളെ കീഴടക്കുക ഇലക്ട്രോണിക് ഓട്ടോറിക്ഷകളാകും. 
 
ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ ഓടാൻ ഈ ഓട്ടോറിക്ഷക്കവും.  വെറും 50 പൈസ മാത്രമേ ഇതിന്  വരുന്നുള്ളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരമാവധി 55 കിലോമീറ്റർ വേഗതയിൽ മാത്രമേ വാഹനം ഓടിക്കാനാകു. 
 
പുനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗികാരത്തിനായി ഈ ഓട്ടോയുടെ അവസാനഘട്ട പരിശോധനകൾ പുരോഗമിച്ചുവരികയാണ്. ഇത് പൂർത്തിയായാൽ ഒരു മാസത്തിനകം തന്നെ ഈ ഓട്ടോറിക്ഷകളെ കെ എൽ എൽ വിപണിയിൽ എത്തിക്കും.
 
2.10 ലക്ഷം രൂപയാണ് ഓട്ടോറിക്ഷയുടെ വിപണിവില കണക്കാക്കപ്പെടുന്നത്. ഇതിൽ 30000 രൂപ സർക്കാർ സബ്സിഡി നൽകും. സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി കൊച്ചി, കോഴിക്കോട്, തിരുവന്തപുരം എന്നീ നഗരങ്ങളിൽ ഇനി ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ അനുമതി ഉണ്ടാകു എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കമ്പനിക്ക് കൂടുതൽ ഗുണകരമാകും എന്നാണ് കെ എ എൽ കണക്കാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article