പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫിനെ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് സെബി വിലക്കി.പ്രഥമ ഓഹരി വില്പന യിലൂടെ ഓഹരി കമ്പോളത്തില്‍ പ്രവേശിച്ചപ്പോള്‍ നിയമപരമായി സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ പലതും മറച്ചുവെച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിലക്ക്.
ഇതുകൂടാതെ കമ്പനിയുടെ ചെയര്‍മാനായ കെ.പി. സിങ്, വൈസ് ചെയര്‍മാനായ രാജീവ് സിംഗ് , ഡയറക്ടര്‍ പിയ സിങ് എന്നിവരുള്‍പ്പടെ ആറ് പേര്‍ക്കും വിലക്കുണ്ട് ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. പുതുതായി ഓഹരികള്‍ വിപണിയിലിറക്കുന്നതിനും വിലക്കുണ്ട്.
2007-ല്‍ ഐ.പി.ഒ.യിലൂടെ 9,187 കോടി രൂപയാണ് ചെറുകിട നിക്ഷേപകരില്‍ നിന്ന് ഉള്‍പ്പെടെ ഡി.എല്‍.എഫ്. സ്വരൂപിച്ചത്. വിലക്കിനെത്തുടര്‍ന്ന് കമ്പനിയായ ഡിഎല്‍എഫിന്റെ ഓഹരി വില 22.43 ശതമാനം ഇടിഞ്ഞു.