ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്
ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്. രാജ്യാന്തര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 1.12 ഡോളറിന്റെ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ബാരലിന് 53.61 ഡോളറാണ് ഇപ്പോള്‍ ക്രൂഡോയിലിന്റെ വില.
ഇത് ആഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയാണ്. എണ്ണ ഉദ്പാതകരാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാത്തതാണ് വിലയിടിവിന് കാരണമായതെന്നാണ് സൂചന. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷത്തോടെ ക്രൂഡ് ഓയില്‍ വില 43 ഡോളറിലേക്ക് താഴുമെന്നാണ് കരുതപ്പെടുന്നത്. വിലയിടിവിനെത്തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വില കുറയുമെന്നാണ് കരുതപ്പെടുന്നത്.