യുപിഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും കാർഡ് രഹിതമായി പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം. നിലവിൽ ചില ബാങ്കുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഇത് മറ്റ് ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും വ്യാപിപ്പിക്കാനാണ് നിർദേശം.
റിസർവ് ബാങ്കിന്റെ പണവായ്‌പ നയപ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി യാഥർത്ഥ്യമാകുന്നതൊടെ ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളില്ലാതെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം.
എടിഎം തട്ടിപ്പുകൾ തടയാനും കാർഡ് ക്ലോണിങ് ഉൾപ്പടെ തടയാനും ഇതുവഴി സാധിക്കും. അതേസമയം റിപ്പോ, റിവേഴ്‌സ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനമാണ് ഇന്ന് ആർബിഐ എടുത്തത്.