ഫ്ലിപ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫർ, റിയൽ‌മി 2 പ്രോക്ക് വലിയ വിലക്കുറവ് !

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (18:52 IST)
ഓപ്പോയുടെ ഉപ ബ്രാൻ‌ഡായ റിയൽമി 2 പ്രോ വലിയ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം റിയൽ; മി 2. 1000 രൂപ കുറച്ചാണ് മൊബൈൽ ബൊണാൻസ ഓഫറിന്റെ ഭാഗമായി ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഇതോടെ ഫോണിന്റെ ബേസ് മോഡൽ 12,990 രൂപക്ക് സ്വന്തമാക്കാൻ സാധികും. 4 ജിബി റാം 64 ജി ബി വേരിയന്റിനാണ് ഈ വില.
 
6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപക്കും സ്വന്തമാക്കാം. അതേസമയം 8 ജി ബി റാം 128 ജി ബി വേരിയന്റിന് വിലയിൽ കുറവ് പ്രഖ്യാപിച്ചിട്ടില്ല ഫെബ്രുവരി 19 മുതൽ 23 വരെ മാത്രമായിരിക്കും ഈ ഒഫറിൽ ഫോൺ വാങ്ങാനാവുക. 
 
കഴിഞ്ഞ സെപ്തംബറിലാണ് റിയൽ‌മി 2 പ്രോയെ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 16 മെഗാപികസലിന്റെ പ്രൈമറി സെൻസറും. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിന്റെ പ്രത്യേകതകളിൽ ഒന്നാണ്  
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഒക്ടാകോർ എ ഐ ഇ പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 3500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article