ഇലക്ടോണിക് കാറുകളുമായി ഇന്ത്യയിൽ നേട്ടംകൊയ്യാൻ ലക്ഷ്യം വച്ച് ഹോണ്ട

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (15:29 IST)
ഇലക്ക്ട്രിക് വാഹനങ്ങൾക്ക് വിപണിയിലുള്ള സ്വീകാര്യത കണക്കിലെടുത്ത് ഡീസൽ കാറുകൾക്ക് പകരമായി ഇലക്ട്രിക് കാറുകളെ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഇതിന്റെ ഭാഗമായി ചെറു ഇലക്ട്രിക് കാറുകളെ അടുത്ത വർഷം ഹോണ്ട ചൈനയിൽ അവതരിപ്പിക്കും.  
 
ഇന്ത്യയെ ലക്ഷ്യം വച്ചാണ് ഇലക്ട്രിക് കാറുകളുടെ നിർമ്മാണം വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. എസ് യു വിയായിരിക്കും ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രോണിക് കാർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024നുള്ളിൽ  ആദ്യ ഇലക്ട്രിക് കാറിനെ ഇന്ത്യയിലെത്തിക്കാനാണ് ഹോണ്ട ലക്ഷ്യം വക്കുന്നത്. 
 
150 മുതൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുന്ന ചെറുകാറുകൾ നിർമ്മിക്കാനാണ് ഹോണ്ടയുടെ തയ്യാറെടുപ്പ്. ഇന്ത്യൻ വിപണിയിൽ നേരത്തെ തന്നെ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചുള്ള മഹീന്ദ്രയും, വാഗൺ ആർ ഇലക്ട്രിക് കാറായി മാറുന്നതോടെ മരുതി സുസുക്കിയുമായിരിക്കും ഇലക്ട്രോണിക് കാർ വിപണിയിൽ ഹോണ്ടയുടെ മുഖ്യ എതിരാളികൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article