കാറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസൂക്കി

Webdunia
ചൊവ്വ, 10 ജൂലൈ 2018 (20:53 IST)
കാറുകൾക്ക് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസൂക്കി വ്യത്യസ്ത മോഡലുകളി 70, 000 രൂപ വരേയാണ് കമ്പനി വിലക്കുറവ് പ്ര്യഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ എക്സ്ചേഞ്ച്ച് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എന്നാൽ മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പെട്രോൾ വേരിയന്റിന് ഓഫറുകൾ ഒന്നും തന്നെ നൽകുന്നില്ല  
 
ഏഴുവർഷത്തിൽ കുറവ് പഴക്കമുള്ള കാറുകൾ 10000 രൂപയുടെ എക്സ്‌ചേഞ്ച് പോയന്റാണ് കമ്പനി നൽകുന്നത്. മാരുതി അൾട്ടോ 800 ന് 30,000 രൂപയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വിഫ്റ്റ് ഡീസൽ വേരിയന്റിന് 10,000 രൂപയുടെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ല മോഡലുകളിലും 10,000 മുകളിലാണ് മാരുതി സുസൂക്കി വിലക്കുറവ് പ്രഖ്യാപിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article