എന്നാൽ ആരാണ് കടന്നത് എന്നോ ഏത് പാസ്പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത് എന്നോ സംബന്ധിച്ച കാര്യങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടന്നത് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആൾ തന്നെയാകാനാണ് സാധ്യത എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊച്ചി സിറ്റി പോലീസ് വൃത്തങ്ങളാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.