99 രൂപ മുടക്കാന്‍ തയാറാണോ ? എയര്‍ ഏഷ്യയില്‍ ഒരു ആകാശയാത്ര നടത്താം !

Webdunia
തിങ്കള്‍, 16 ജനുവരി 2017 (09:41 IST)
ആകാശ യാത്രയ്ക്ക് തകര്‍പ്പന്‍ ഓഫറുമായി ബജറ്റ് എയര്‍ലൈന്‍ സര്‍വീസായ എയര്‍ എഷ്യ. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ഒരു വശത്തെ യാത്രയ്ക്ക് 99 രൂപമുതലുള്ള വിമാന ടിക്കറ്റുകളാണ് എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്.  ജനുവരി 16 മുതല്‍ ജനുവരി 22 വരെയുള്ള കാലയളവില്‍ ഈ ഓഫര്‍ പ്രകാരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയാണ് യാത്ര സമയം.
  
ചണ്ഡീഗഡ്, ബംഗ്‌ളൂരു, ഗുഹാവത്തി, ഗോവ, ഹൈദരബാദ്, ജയ്പൂര്‍, ഇംഫാല്‍, കൊച്ചി, ന്യൂഡല്‍ഹി,വിസാഗ്, പൂനെ  എന്നവിടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് പുതിയ ഓഫര്‍ ലഭ്യമാവുക. രാജ്യത്തെ വ്യോമയാന മേഖലയില്‍ കടുത്ത മല്‍സരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബജറ്റ് എയര്‍ലൈനുകളാണ് പ്രധാനമായും മല്‍സര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായാണ് എയര്‍ എഷ്യയും ഇപ്പോള്‍ വന്‍ നിരക്കിളവുമായി രംഗത്തെത്തിയിരിക്കുന്നത്.
Next Article