അൺലിമിറ്റഡ് കോളുകള്‍, ആഡ് ഓൺ പ്ലാൻ; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എൻഎൽ !

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (09:46 IST)
പുതിയ അൺലിമിറ്റഡ് കോൾ പ്ലാനുമായി ബിഎസ്എൻഎൽ. പോസ്റ്റ്പെയ്ഡിൽ മൊബൈല്‍ ഉപഭോക്താക്കള്‍ക്കായാണ് 799 രൂപയുടെ ഈ പ്ലാന്‍ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട്ഗോയിങ് കോളുകൾക്കൊപ്പം ആറ് ജിബി ഡേറ്റയും ലഭിക്കുന്നതാണ് ഈ പുതിയ പ്ലാന്‍.     
 
പ്രാരംഭ ഓഫര്‍ എന്ന നിലക്ക് ആദ്യത്തെ നാലു മാസക്കാലത്തേക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നൽകിയാൽ മതിയെന്നും കമ്പനി അറിയിച്ചു. അതോടൊപ്പം ആറു ജിബിക്കു ശേഷമുള്ള ഡേറ്റ ഉപയോഗത്തിനായി ആഡ‍് ഓൺ പായ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയ്ക്ക് രണ്ടു ജിബി ഡേറ്റയും 225 രൂപയ്ക്ക് നാലു ജിബിയും 501 രൂപയ്ക്ക് 10 ജിബിയും ആഡ് ഓൺ പ്ലാൻ ആയി ഉപയോഗിക്കാന്‍ കഴിയും. 
 
Next Article