പുതിയ പ്ലാനമുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ടെലികോം മെഖലയിലെ മറ്റു പ്രൈവറ്റ് കമ്പനികളെ എതിര്‍ത്തു തോല്‍പ്പിക്കാനാണ് 149 രൂപയുടെ ഒരു കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജനുവരി 24 മുതലാണ് ഈ പ്ലാന്‍ നിലവില്‍ വരുന്നത്.
പ്രതിമാസം 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ 30 മിനിറ്റു വീതം ഓരോ ദിവസവും ഏതു മൊബൈലിലേക്കും ലോക്കല്‍/എസ്റ്റിഡി കോളുകള്‍ വിളിക്കാന്‍ സാധിക്കും. എന്നാല്‍ 439 രൂപയ്ക്കാണ് റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും ആസ്വദിക്കാം.
ബിഎസ്എന്‍എല്‍ ന്റെ പുതിയ ഉപഭോക്താക്കള്‍ക്കും മറ്റു നമ്പറില്‍ നിന്നും ബിഎസ്എന്‍എല്‍ലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഈ ഓഫര്‍. ഇതിനുപുറമേ 300എംബിയുടെ ഡാറ്റയും നല്‍കുന്നുണ്ട്.