ബ്രിക്സ് രാജ്യങ്ങളുടെ സയുക്ത സംരംഭമായ ബ്രിക്സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഷാങ്ഹായില്‍ നടന്ന ചടങ്ങില്‍ ചൈനീസ് ധനമന്ത്രി ലു ജിവെയ്, ഷാങ്ഹായ് മേയര്‍ യാങ് സിയോങ്, ബാങ്ക് പ്രസിഡന്റ് കെ. വി കാമത്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഐസിഐസിഐ ബാങ്കിന്റെ ചെയര്‍മാനായിരുന്ന കെ.വി കാമത്തിനെ അഞ്ച് വര്‍ഷത്തേയ്ക്കാണ് ബാങ്കിന്റെ പ്രസിഡന്റായി നിയമിച്ചത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപി
1000 കോടി ഡോളരാണ് ബാങ്കിന്റെ പ്രാരംഭ മൂലധനം. 4100 കോടിയാണ് ചൈനയുടെ വിഹിതം. ഇന്ത്യയും ബ്രസീലും റഷ്യയും 1800 കോടി ഡോളര്‍ വീതം നിക്ഷേപിക്കും. ചൈനയിലെ ഷാങ്ഹായ് ആണ് ബാങ്കിന്റെ ആസ്ഥാനം. ബാങ്കിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനം ഇന്ത്യയ്ക്കാണ്.