സമ്പദ്ഘടനയെ ഉത്തേജിപ്പിക്കും; ജപ്പാന്റെ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു

Webdunia
ശനി, 30 ജനുവരി 2016 (09:53 IST)
സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനാണു ശ്രമത്തിന്റെ ഭാഗമായി ജപ്പാന്റെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ പലിശനിരക്ക് -0.1% ആക്കി കുറച്ചു. കരുതല്‍ ധനം നിക്ഷേപിക്കേണ്ടി വന്നാല്‌‍ ബാങ്കുകള്‍ കേന്ദ്ര ബാങ്കിനു നല്‍കുന്ന പലിശക്കാണ് ഈ നിരക്ക് ബാധകമാവുക. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനും നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.

പലിശനിരക്ക് കുറയ്‌ക്കുക വഴി ബാങ്കുകളെ വായ്പ നല്‍കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം. ഇതിലൂടെ ബാങ്കുകള്‍ കൈവശം വച്ചിരിക്കുന്ന ഉപയോഗിക്കാത്ത പണം ക്രിയാത്മകമായി ഉപയോഗിക്കാന്‍ സാധിക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും പുതിയ തീരുമാനം ഉപകരിക്കും. വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും വായ്പകള്‍ നല്‍കിയും പണം ഉപയോഗപ്പെടുത്താനാണ് കേന്ദ്രബാങ്ക് നിര്‍ദ്ദേശിക്കുന്നത്.

ജപ്പാന്‍ ചെയ്തത്

ജപ്പാനിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ അടിസ്ഥാന പലിശനിരക്ക് മൈനസ് ആക്കി. അതായത്, ജപ്പാനിലെ ധനകാര്യ സ്ഥാപനങ്ങള്‍ ബിഒജെയില്‍ സൂക്ഷിക്കുന്ന പണത്തിനു പിഴ ഈടാക്കും. 0.1 ശതമാനമാണു പിഴ അഥവാ നെഗറ്റീവ് പലിശ. തുടക്കത്തില്‍ 30 ലക്ഷം കോടി യെന്‍ (16.8 ലക്ഷം കോടി രൂപ) നിക്ഷേപത്തിനാണ് ഇങ്ങനെ 0.1 ശതമാനം പിഴ ഈടാക്കുക. ഒപ്പം, വര്‍ഷം 45,56,250 കോടി രൂപയുടെ ഉത്തേജക പദ്ധതി തുടരും.