പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്ക് നീക്കത്തെ ബാധിക്കില്ല. അനുവദിച്ച പ്രത്യേക സർവീസുകൾക്കും ഉത്തരവ് ബാധകമാകില്ല. കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് ജനുവരി 31 വരെയാണ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെയാണ് വിലക്ക് ഒരമാസത്തേക്ക് കൂടി നീട്ടിയത്.