വരുന്നൂ... പോഷെ കയാനെ മുട്ടുകുത്തിയ്ക്കാന്‍ ഓഡി ക്യൂസെവന്‍ ഇലക്ട്രിക് എസ്‌യുവി !

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2016 (11:31 IST)
പ്രമുഖന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഓഡി ക്യൂസെവന്‍ ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ വിപണിയിലുള്ള ഓഡി ക്യൂസെവന്റെ പ്ലാറ്റഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പുറത്തിറങ്ങാനിരിക്കുന്ന ഓഡിയുടെ എ8 ആഡംബര സെഡാന് തുല്യമായ സ്ഥാനമായിരിക്കും ഈ ഇലക്ട്രിക് വാഹനത്തിനുമുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 
ഓഡി ബാഡ്ജുമുള്ള ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലും ലംബമായി ക്രമീകരിച്ച ക്രോം സ്ട്രിപ്പുകളുമാണ് ഈ വാഹനത്തിന്റെ മുന്‍‌വശത്തെ മുഖ്യാകര്‍ഷണം. പിന്നിലേക്ക് ചാഞ്ഞ രൂപത്തിലുള്ള റൂഫ് ലൈനാണ് മറ്റൊരു പ്രത്യേകത. ബിഎംഡബ്ല്യൂ എക്‌സ്6, പോഷെ കയാന്‍ തുടങ്ങിയ ആഡബര എസ്‌യുവികളുമായി കിടപിടിക്കുന്നതിനായിരിക്കും ഓഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ വിപണി പ്രവേശനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
Next Article