കാത്തിരിപ്പിന് വിരാമം; ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ വിപണിയിലേക്ക് !

Webdunia
വ്യാഴം, 18 മെയ് 2017 (13:47 IST)
ആപ്പിളിന്റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഐഫോണിന്റെ എസ്.ഇ മോഡലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. തായ്‌വാന്റെ വിസ്റ്റ്‌റോണ്‍ കോര്‍പ് എന്ന കമ്പനിയുമായി സഹകരിച്ച് കര്‍ണ്ണാടകയിലെ പ്ലാന്റിലാണ് ഫോണിന്റെ നിര്‍മാണമെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.  
 
39,999 രൂപയ്ക്കാണ് ഐഫോണ്‍ എസ്.ഇ ഇന്ത്യന്‍ വിപണിയില്‍ എത്തിയതെങ്കില്‍ 32 ജിബിയുടെ ഇപ്പോഴത്തെ എസ്.ഇയ്ക്ക് 22,000ത്തിനടുത്തായിരിക്കും വിലയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐഫോണിന്റെ ഫൈവ് എസിനെപ്പോലെ നാല് ഇഞ്ച് സ്‌ക്രീനായിരിക്കും ഈ എസ്.ഇ മോഡലിനും ഉണ്ടായിരിക്കുക. പരീക്ഷണം വിജയിച്ചാല്‍ ഐഫോണിന്റെ മറ്റു മോഡലുകളും കുറഞ്ഞവിലക്ക് ഇന്ത്യയില്‍ ലഭിക്കും.   
Next Article