ആനന്ദ് അംബാനിയും രാധിക മെർച്ചൻ്റും വിവാഹിതരാകുന്നു

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (15:37 IST)
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ഏറെകാലമായി പ്രണയത്തിലായിരുന്ന രാധിക മെർച്ചൻ്റുമായാണ് ആനന്ദിൻ്റെ വിവാഹം. രാജസ്ഥാനിലെ ശ്രീനാഥ് ജി ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയചടങ്ങുകൾ.
 
ആനന്ദും രാധികയും ഏറെ നാളായി സുഹൃത്തുക്കളാണ്. രണ്ട് കുടുംബങ്ങളും വിവാഹത്തിൽ രാധികയ്ക്കും ആനന്ദിനും ആശംസകൾ അറിയിച്ചു. നിലവിൽ ജിയോ പ്ലാറ്റ്ഫോം റിലയൻസ് റീട്ടെയ്ൽസ് എനിവയുടെ ബോർഡ് മെംബർമാരിൽ ഒരാളാണ് ആനന്ദ്. റിലയൻസിൻ്റെ ഊർജവിഭാഗത്തിൻ്റെ നേതൃത്വവും ആനന്ദിനാണ്. എൻകോർ ഹെൽത്ത് കെയറിൻ്റെ ബോർഡ് ഓഫ് ഡയറക്ടറായാണ് രാധിക പ്രവർത്തിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article