ഗുരുവായൂരില്‍ എത്തിയ മുകേഷ് അംബാനി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് ഒന്നരക്കോടിയിലേറെ രൂപ. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി എത്തിയത്. കാണിക്കയായി 1.51 കോടി രൂപയുടെ ചെക്ക് അന്നദാന ഫണ്ടിലേക്ക് നല്‍കി.