ഓണം ബംബര്‍ അടിച്ചാല്‍ നികുതികള്‍ കഴിഞ്ഞ് എത്ര രൂപ ലഭിക്കും

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (10:09 IST)
25 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ 15.75 കോടി രൂപ മാത്രമാണ് ഓണം ബമ്പര്‍ ഭാഗ്യശാലിക്ക് ലഭിക്കുന്നത്. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും പിരിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം 5 കോടി രൂപ ആണ് ഒരാള്‍ക്കുള്ളത്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്തുപേര്‍ക്ക് ലഭിക്കും. മൊത്തം 126 കോടി രൂപയുടെ സമ്മാനമാണ് ഉള്ളത്. 5 ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം ആയി ലഭിക്കുന്നത്. 9 പേര്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കുന്നത്.
 
അതേസമയം തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ രണ്ടുമണിക്ക് അറിയാം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പറിന് ഉള്ളത്. 
 
ഓണം ബംബര്‍ ടിക്കറ്റ് ഇത്തവണ റെക്കോര്‍ഡ് വില്പന 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഇതുവരെയും 66 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റു പോയത്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് തൃശൂര്‍ ജില്ലയാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയാണ്. 500 രൂപയായിരുന്നു ടിക്കറ്റ് വില. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍