യു എസ് കഴിഞ്ഞാല്‍ ഏറ്റവും വ്യാപാര സാധ്യതയുള്ള രാജ്യമായി ഉടനെ ഇന്ത്യമാറുമെന്ന് ആമസോണ്‍. ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണെന്നും ജപ്പാന്‍, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളേക്കള്‍ വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യയിലേതെന്നും ആമസോന്‍ വെളിപ്പെടുത്തി.
ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡീഗോ പിയാസെന്റിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമസോണിന്റെ ഇന്ത്യയിലെ മൊത്തം വില്പനമൂല്യം ഇപ്പോള്‍ ഏകദേശം 200 കോടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.
2013ലാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനംതുടങ്ങിയത്. തുടക്കത്തില്‍ പുസ്തകങ്ങളായിരുന്നു വില്പന. നിലവില്‍ മൂന്ന് കോടി ഉത്പന്നങ്ങളാണ് ആമസോണ്‍ ഇന്ത്യ ഓണ്‍ലൈന്‍വഴി രാജ്യത്ത് വിറ്റഴിക്കുന്നത്.