ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖ കമ്പനിയായ അമാല്‍ഗം ഫുഡ്‌സ് രാജ്യത്ത് ശീതീകരിച്ച ഭക്ഷ്യവിഭവങ്ങളുടെ ശൃംഖലയൊരുക്കുന്നു. ബുഫെ എന്ന പേരിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ ആദ്യത്തേത് കൊച്ചി പനമ്പിള്ളി നഗറില്‍ നാളെ തുറക്കും. മൂന്ന് വര്‍ഷത്തിനകം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലാകെ 50 എണ്ണം തുറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഫാക്ടറിയില്‍ ശീതികരിക്കുന്നതു മുതല്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്നതു വരെ ശീതികരണം ഉറപ്പാക്കുന്ന കോള്‍ഡ് ചെയിന്‍ സൃഷ്ടിക്കുകയാണ് ബുഫെ ചെയ്യുന്നതെന്ന് ചെയര്‍മാന്‍ ഏബ്രഹാം ജെ തരകന്‍ പറയുന്നു. ബുഫെ സെന്ററുകള്‍ വിഭവങ്ങള്‍ രുചിച്ചു നോക്കാന്‍ കഴിയുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ കൂടിയായിരിക്കും. ഇ കൊമേഴ്‌സ് ഡെലിവറി കേന്ദ്രമായും സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും. ഫോണിലൂടെയോ വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഹോം ഡെലിവറി ഓര്‍ഡര്‍ ചെയ്യാം. ഗ്രീന്‍പീസും പൊറോട്ടയും കട്‌ലറ്റും മത്സ്യവും ചിക്കനും ഐസ്‌ക്രീം ഉള്‍പ്പടെ നൂറിലേറെ ഉല്‍പന്നങ്ങള്‍ ഇങ്ങനെ ലഭ്യമാക്കും.