കാഴ്ചയിൽ തന്നെ ഒരു സൂപ്പർ ഹീറോയിക് മാസ് ലുക്ക്. അങ്ങനെ വിസേഷിപ്പിക്കാം മഹീന്ദ്രയുടെ ഏറ്റവും പുതിയ പ്രീമിയം എസ് യു വി അൾട്ടുരാസ് ജി 4നെ. ഒരു കൊമ്പന്റെ ഗൌരവം വാഹനത്തിത്തിലാകെ കാണാം. എന്നാൽ ഈ വാഹനത്തിന് അളുകൾ കണക്കാക്കുന്ന അത്ര വലിയ വിലയും ഇല്ല. 26.95 ലക്ഷം മുതൽ വാഹനം ലഭ്യമാണ്.
വലിയ വീൽ ആർച്ചുകളും ഒഴുകിയിറങ്ങുന്ന വശങ്ങളും വലിയ ക്രോം ഗ്രില്ലുമെല്ലാം വാഹനത്തിന് മാസ് ലുക്ക് നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തെ തലയെടുപ്പോടെ ഉയർത്തി നിർത്തുന്നത്. അലോയ് വീലുകളിലും മഹീന്ദ്രയുടെ ലോഗോ കാണാം
അത്യാധുനിക സംവിധാനങ്ങളിലും സുരക്ഷയിലും ആഡംബരത്തിലും ഒരുപോലെ മികച്ചുനിൽക്കുന്ന വാഹനമാണ് അൾട്ടുരാസ്. നാപ്പ ലെതറിനാലാണ് വാഹനത്തിന്റെ ഇന്റീരിയർ തീർത്തിരിക്കുന്നത്. ഇലക്ട്രോണിക് അഡ്ജ്സ്റ്റബിൽ സീറ്റുകൾ, 20 സെന്റീമീറ്റർ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇൽക്ട്രോണിക് സൺറൂഫ്. എന്നീ സംവിധാനങ്ങൾ ഇന്റീരിയറിനെ കൂടുതൽ പ്രൌഢമാക്കുന്നു.
സുരക്ഷക്കായി ഒൻപത് എയർ ബാഗുകളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. റോളോവർ പ്രൊട്ടക്ഷൻ, ഹിൽ അസിസ്റ്റ്, ട്രാക്ഷൻ കൻട്രോൾ, എ ബി എസ്, എ എസ് പി എന്നീ സുരക്ഷാ സംവിധാനങ്ങൾ ഏതു പ്രതലത്തിലൂടെയുള്ള യാത്രയും സുഗമവും സുരക്ഷിതവുമാക്കും.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് എന്ന വഹന നിർമ്മാണ കമ്പനിയുടെ റെക്സറ്റർ എന്ന വാഹനമാണ് അൾട്ടുരാസ് എന്നപേരിൽ മഹീന്ദ്ര ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മെഴ്സിഡെസ് ബെൻസിനായി വാഹനങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണിത്. മെഴ്സിഡെസിന് സമാനമായ സാങ്കേതികവിദ്യയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത് എന്ന് സാരം.
178 ബി എച്ച് പി കരുത്ത് പരമാവധി ഉത്പാതിപ്പിക്കാൻ കഴിവുള്ള 2.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വാഹത്തിന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. സെവൻ സ്പീട് ഓട്ടോമറ്റിക് ട്രാൻസ്മിഷനിലാണ് വാഹനം ലഭ്യമാവുക. വൈബ്രേഷൻ ഇല്ലാതിരിക്കാനായി പ്രത്യേക സാങ്കേതികവിദ്യയിൽ വികസിപ്പിച്ച എഞ്ചിനാണ് അൾട്ടുരാസിൽ ഉപയോഗിച്ചിരിക്കുന്നത്. 2, 4 വീൽ മോഡലുകളിൽ വാഹനം ലഭ്യമാകും.