ജാക്ക്‌മായുടെ കമ്പനിക്ക് ഇരുപതിനായിരം കോടി പിഴയിട്ട് ചൈന

ശനി, 10 ഏപ്രില്‍ 2021 (15:17 IST)
കുത്തക വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന് ചൈനയിൽ ജാക്ക് മായുടെ കമ്പനിയായ ആലിബാബയ്‌ക്ക് 280 കോടി ഡോളർ (ഇരുപതിനായിരം കോടി രൂപ) പിഴയിട്ടു.ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ജാക്ക് മായ്‌ക്കെതിരെ അടുത്തിടെയായി കടുത്ത നടപടികളാണ് ചൈന സ്വീകരിക്കുന്നത്.
 
ഓൺലൈൻ ചില്ലറ വ്യാപാരത്തിൽ മത്സരം പരിമിതപ്പെടുത്തുന്ന വിധത്തിൽ ആലിബാബ പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാർക്കറ്റ് റെഗുലേഷൻ അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചു. വിപണിയിൽ മത്സരം ഇല്ലാതാക്കുന്ന വിധത്തിൽ പ്രവർത്തിക്കരുതെന്ന് അഡ്‌മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍