പാക്കിസ്ഥാന് ചൈന സിനോഫാമിന്റെ രണ്ടാംഘട്ട വാക്‌സിന്‍ നല്‍കി

ശ്രീനു എസ്

വെള്ളി, 19 മാര്‍ച്ച് 2021 (11:12 IST)
പാക്കിസ്ഥാന് ചൈന സിനോഫാമിന്റെ രണ്ടാംഘട്ട വാക്‌സിന്‍ നല്‍കി. അഞ്ചുലക്ഷം ഡോസ് സിനോഫാം വാക്‌സിനാണ് ചൈന പാക്കിസ്ഥാന് നല്‍കിയത്. പാക്കിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താനാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് പാക്കിസ്ഥാനില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു ചൈന പാക്കിസ്ഥാന് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കിയത്. 
 
ഇതോടെ ഒരു മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിനാണ് പാക്കിസ്ഥാന് ചൈന നല്‍കുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്കിസ്ഥാനില്‍ 2351 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രോഗം മൂലം 61 മരണവും സംഭവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍