കൊവിഡിന്റെ പുതിയ തരംഗം തടയേണ്ടത് നിർണായകം, വാക്‌സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ വേണം: പ്രധാനമന്ത്രി

ബുധന്‍, 17 മാര്‍ച്ച് 2021 (16:26 IST)
കൊവിഡിന്റെ പുതിയ തരംഗത്തെ തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിൽ ഇപ്പോൾ പരിശോധനകൾ കുറവാണ്. രാജ്യത്ത് ആർടിപിസിആർ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്സീൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് അവലോകനത്തിനായി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നേരത്തെ നിയന്ത്രണവിധേയമായ കൊവിഡ് രാജ്യത്ത് വീണ്ടും പടരുന്നുവെന്ന കണക്കുകളാണ് നിലവിൽ പുറത്ത് വരുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിയെണ്ണായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരമായി. രണ്ടര മാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍