145 രൂപ മുടക്കൂ... 14 ജിബി ഡേറ്റയും സൌജന്യ കോളുകളും ആസ്വദിക്കൂ; സർപ്രൈസ് ഓഫറുമായി എയർടെൽ !

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (10:48 IST)
രാജ്യത്തെ ടെലികോം മേഖലയിലെ ഓഫർ യുദ്ധം തുടരുകയാണ്. ജിയോക്കെതിരെ ഇനിയും പോരാടാന്‍ ഒരുങ്ങിതന്നെയാണ് ഓരോ ടെലികോം കമ്പനികളും രംഗത്തെത്തുന്നത്. റോമിങ് നിരക്കുകൾ ഒഴിവാക്കിയതിനു പിന്നാലെ മറ്റൊരു തകര്‍പ്പ സർപ്രൈസ് ഓഫർ കൂടി അവതരിപ്പിച്ചാണ് വീണ്ടും എയർടെൽ രംഗത്തെത്തിയിരിക്കുന്നത്.  
 
ജിയോയുടെ 303 എന്ന ഡേറ്റ പാക്കേജിനെ മറികടക്കുന്നതിനായി കേവലം 145 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ 14 ജിബി ഡേറ്റ ലഭ്യമാകുന്ന ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുള്ളത്. ദിവസം ഒരു ജിബി 4ജി ഡേറ്റ എന്ന ജിയോയുടെ ഓഫറിനെ വീഴ്ത്തുന്ന തരത്തിലാണ് എയർടെല്ലിന്റെ ഈ 14 ജിബി ഡേറ്റ പാക്കേജ്. എന്നാല്‍ ഈ പാക്ക് ദിവസങ്ങള്‍ മുമ്പ് എയർടെൽ അവതരിപ്പിച്ചതായും സൂചനയുണ്ട്. 
 
145 രൂപയുടെ പാക്കേജിൽ ഫ്രീ ലോക്കൽ, എസ്ടിഡി കോളുകളും ലഭ്യമാകും. 4ജി ഡേറ്റ മാത്രമാണ് ജിയോ നല്‍കുന്നതെങ്കില്‍ 4ജി, 3ജി നെറ്റ്‌വർക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 14 ജിബി ഡേറ്റയാണ് എയർടെൽ നല്‍കുന്നത്. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൌജന്യമായി കോള്‍ ചെയ്യണമെങ്കില്‍ 349 പാക്ക് ആക്ടിവേറ്റ് ചെയ്യണമെന്നും എയര്‍ടെല്‍ അറിയിച്ചു. 28 ദിവസമാണ് എല്ലാ പാക്കുകളുടെയും കാലാവധി.   
Next Article