മണ്‍സൂണ്‍ സീസണില്‍ വമ്പന്‍ ഓഫറുകളുമായി എയര്‍ ഇന്ത്യയും രംഗത്ത്. ഓഫറിന്റെ ഭാഗമായി1,777 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
ജൂണ്‍ 10 മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. ഡൊമസ്റ്റിക് ഫ് ളൈറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍.
എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജൂലൈ 1 മുതല്‍ സപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.