എയർ ഇന്ത്യ ഗൾഫ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു

വെള്ളി, 27 ഫെബ്രുവരി 2015 (10:38 IST)
വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗൾഫ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം 29 മുതൽ സർവീസുകളുടെ എണ്ണം കൂടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

അഭ്യന്തര സർവീസുകൾ വർദ്ധിപ്പിക്കാന്‍ ധാരണയായി. ഇതു കൂടാതെ കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്ക് സർവീസ് നാലിൽ നിന്ന് അഞ്ചായി ഉയരും. കോഴിക്കോട് - സലാല സർവീസ് ഒന്നിൽ നിന്ന് രണ്ടാക്കി ഉയർത്തും. നിലവിൽ കോഴിക്കോട് നിന്ന് ദമാമിലേക്ക് രണ്ട് സർവീസുകളാണുള്ളത് ഇത് നാലായി ഉയർത്താനും തീരുമാനിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക