ഫോർബ്സ് 25ൽ നിന്നും പുറത്ത്, അദാനി പോർട്ടിൻ്റെ വാണിജ്യപേപ്പറുകളുടെ കാലാവധി തീരുന്നു, കണ്ടകശനി ഒഴിയുന്നില്ല

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (18:45 IST)
അദാനി പോർട്ട്സിൻ്റെ കാലാവധി പൂർത്തിയാകുന്ന വാണിജ്യപേപ്പറുകളിൽ 1,000 കോടി രൂപ മുൻകൂർ അടയ്ക്കാൻ പദ്ധതിയിടുന്നു. അദാനി ഗ്രൂപ്പിൻ്റെ കൈവശമുള്ള മറ്റ് ഫണ്ടുകളിൽ നിന്നുമാകും ഇതിനാവശ്യമായ പണം സ്വരൂപിക്കുക. മാർച്ചിൽ അദാനി പോർട്ടിന് കാലാവധി പൂർത്തിയാകുന്ന 2000 കോടി രൂപയുടെ വാണിജ്യപേപ്പറുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
 
കോർപ്പറേഷനുകൾ നൽകുന്ന സുരക്ഷിതമല്ലാത്ത, ഹ്രസ്വകാല കടബാധ്യത ഉപകരണമാണ് വാണിജ്യപേപ്പർ. ഹ്രസ്വകാല ബാധ്യതകൾക്ക് ധനസഹായമെന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നത്. എസ്ബിഐ മ്യൂച്ചൽ ഫണ്ടിൽ നിന്നെടുത്ത 1500 കോടിയും കമ്പനി തിരിച്ചടയ്ക്കും. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനായാണ് കമ്പനിയുടെ നീക്കം.
 
നേരത്തെ ഡിബി പവറിൻ്റെ താപവൈദ്യുത നിലയം വാങ്ങുന്നതിൽ നിന്നും അദാനി പിൻവാങ്ങിയിരുന്നു. അദാനി ഗ്രീൻ പ്രഖ്യാപിച്ച 10,000 കോടിയുടെ മൂലധനനിക്ഷേപ പദ്ധതിയും കമ്പനി പുനപരിശോധിക്കുകയാണ്. 2022 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 2.26 ലക്ഷം കോടിയുടെ ആധ്യതകളും 31,646 കോടിയുടെ ബാങ്ക് ബാലൻസുമാണ് അദാനി ഗ്രൂപ്പിനുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article