ഫ്ലിപ്കാര്‍ട്ടിനെതിരായ നപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

Webdunia
ശനി, 21 ഫെബ്രുവരി 2015 (10:36 IST)
ഓണ്‍ലൈന്‍ ഇ കോമേഴ്സ് സ്ഥാപനമായ  ഫ്ലിപ്കാര്‍ട്ടിനെതിരായ നപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ.  ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വില്‌പന നികുതിയും പിഴയും ഈടാക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ചോദ്യംചെയ്ത് ഫ്ലിപ്കാര്‍ട്ട് ഇന്റര്‍നാഷനല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

വില്‍പനക്കാരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്സൈറ്റ് മാത്രമാണു തങ്ങളുടേതെന്നും  ഏതെങ്കിലും ഉത്പന്നങ്ങള്‍ തങ്ങളുടേതായി വില്‌ക്കാത്തതിനാല്‍ തങ്ങള്‍ വില്‌പന നികുതി നല്‍കാന്‍ ബാദ്ധ്യസ്ഥരല്ലെന്നും കോടതിയില്‍ ഫ്ളിപ്കാര്‍ട്ട് വാദിച്ചു. ഹര്‍ജി മാര്‍ച്ച് 23ന് വീണ്ടും പരിഗണിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.