7 ദിവസം, 35 കോടി സ്വന്തമാക്കി മമ്മൂട്ടിയുടെ ജൈത്ര ‘യാത്ര’ !

ഞായര്‍, 17 ഫെബ്രുവരി 2019 (15:26 IST)
മാഹി വി രാഘവ് സംവിധാനം ചെയ്‌‌ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യാത്ര' തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ഫെബ്രുവരി 8നാണ് ചിത്രം റിലീസ് ചെയ്തത്. 7 ദിവസത്തെ കണക്കുകളെടുക്കുകയാണെങ്കിൽ ചിത്രം ഇതിനോടകം 30 കോടിക്ക് മുകളിൽ സ്വന്തമാക്കി കഴിഞ്ഞു. 
 
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് റിലീസ് ആയാണ് യാത്ര എത്തിയത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി കളക്ഷൻ നേടുന്ന ചിത്രമായി യാത്ര മാറുമെന്ന കാര്യത്തിൽ സംശയമില്ല. ആഗോള ബോക്സോഫീസിൽ 4 ദിവസം കൊണ്ട് 20 കോടി നേടിയിരുന്നു. 
 
7 കോടിയാണ് ആദ്യദിനം ചിത്രം സ്വന്തമാക്കിയത്. അതിനുശേഷമുണ്ടായിരുന്ന അവധി ദിവസങ്ങളിൽ യാത്ര വൻ ചലനമാണ് ബോക്സോഫീസിൽ ഉണ്ടാക്കിയത്. ഇപ്പോഴിതാ 7 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ആണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. 35 കോടിക്കടുത്ത് ചിത്രം വെറും 7 ദിവസം കൊണ്ട് നേടിയിരിക്കാമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. 
 
തെലുങ്ക് പോലൊരു ഇൻഡസ്ട്രി ആയതിനാൽ തന്നെ വെറും 10 ദിവസം കൊണ്ട് ചിത്രം ഒരുപക്ഷേ 50 കോടി സ്വന്തമാക്കാനും സാധ്യതയുണ്ട്. ക്ലാസും മാസും ചേർന്ന ചിത്രമാണ് യാത്ര. തെലുങ്ക് ജനതയുടെ വിപ്ലവനായകൻ വൈ എസ് ആറിനെ ഒരിക്കൽ കൂടി കാണാൻ ലഭിച്ച അവസരം പാഴാക്കാതെ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ് പ്രേക്ഷകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍