30 ജിബി സൗജന്യ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ഐഡിയ വീണ്ടും ഞെട്ടിക്കുന്നു !

Webdunia
വെള്ളി, 19 മെയ് 2017 (14:12 IST)
ഐഡിയ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് തകര്‍പ്പന്‍ ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്ത്. പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് ഐഡിയ പുതിയ 4ജി ഓഫറുകള്‍ അവതരിപ്പിക്കുന്നത്. ഐഡിയ പ്രീപെയ്ഡ് കസ്റ്റമേഴ്‌സ് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുകയും ഫ്ലിപ്കാര്‍ട്ടിലൂടെ 4ജി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുകയും ചെയ്താലാണ് ഈ വലിയ ഡാറ്റ ഓഫറുകള്‍ ലഭിക്കുക. 
 
ഇത്തരം ഉപഭോക്താക്കള്‍ക്ക് 356 രൂപയുടെ റീചാര്‍ജിലൂടെയും 191 രൂപയുടെ റീച്ചാര്‍ജിലൂടെയുമാണ് വലിയ ഡാറ്റ ഓഫറുകള്‍ ലഭിക്കുക. 30ജിബി, 10ജിബി എന്നിങ്ങനെയുള്ള സൗജന്യ ഡാറ്റയാണ് ഐഡിയ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഈ ഓഫര്‍ ഐഡിയ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നതിനു ശേഷം മാത്രമായിരിക്കും ലഭ്യമാകുക.  
 
356 രൂപയുടെ റീച്ചാര്‍ജില്‍ ഡാറ്റ ലിമിറ്റ് ഇല്ലാതെ 30ജിബി 4ജി ഡാറ്റയാണ് ലഭ്യമാകുക. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ലഭിക്കും. 191 രൂപയുടെ റീച്ചാര്‍ജില്‍ 10ജിബി ഡാറ്റ, ഡാറ്റ ലിമിറ്റ് ഇല്ലാതെ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭിക്കുന്ന ലെനോവോ, മൈക്രോമാക്‌സ്, മോട്ടോറോള, പാനസോണിക് എന്നിങ്ങനെയുള്ള 4000 രൂപ മുതല്‍ 25,000 രൂപയ്ക്കുളളിലുള്ള ഫോണിലായിരിക്കും ഈ ഓഫര്‍ ലഭിക്കുക. 
Next Article