പ്രണയിച്ച ശേഷം വേറെ വിവാഹം കഴിക്കാനൊരുങ്ങിയ വരനെ കാമുകി കല്യാണവീട്ടില്‍ നിന്നും തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ സംഭവം നടന്നിട്ട് അധികമായില്ല. അതിന് പിന്നാലെ ഇതാ മറ്റൊരു സംഭവം കൂടി.
വഞ്ചിക്കപ്പെട്ട യുവതി മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങിയ വരന്റെ പന്തല്‍ കത്തിച്ചു കളയുകയായിരുന്നു.
വിവാഹത്തെ തുടര്‍ന്ന് ഒരു സമ്മാനം നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച തന്റെ ടൂ വീലര്‍ കത്തിച്ചതിന് 36 കാരിയായ കാമുകിക്കെതിരേ 33 കാരനായ കാമുകന്‍ കേസ് കൊടുത്തിരുന്നു.
ബുധനാഴ്ച വിവാഹദിവസത്തിന്റെ തലേന്ന് വിവാഹപന്തല്‍ ആരോ കത്തിച്ചെന്ന പരാതിയുമായി കാമുകന്‍ വീണ്ടും പൊലീസിന് മുന്നില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പൊലീസ് കാമുകിയെ ദത്താനഗറില്‍ നിന്നും അറസ്റ്റ് ചെയ്യുകയും രണ്ടു കുറ്റവും ഇവര്‍ സമ്മതിക്കുകയും ചെയ്തു. തന്നെ കല്യാണം കഴിക്കാന്നു പറഞ്ഞു പറ്റിച്ചതിന് പ്രതികാരമായിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു.
മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന യുവാവ് നേരത്തേ യുവതിയെ സ്വന്തം കല്യാണത്തിന് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി വധുവിന്റെ വീട്ടിലെത്തി താനും യുവാവുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വധുവിനെയും കുടുംബത്തെയും ധരിപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കല്യാണം മുടക്കാന്‍ താന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.