290 രൂപയ്ക്ക് സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട് !

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (11:20 IST)
സാംസങ്ങ് കമ്പനി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ. ഫ്‌ളിപ്കാര്‍ട്ടില്‍ സാംസങ്ങ് ജെ3 പ്രോയ്ക്ക് വില നല്‍കിയിരിക്കുന്നത് 7,990 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ വെറും 290 രൂപയ്ക്കാണ് ലഭിക്കുന്നത്. എന്നാല്‍ എക്‌ച്ചേഞ്ച് ഓഫറിലായിരിക്കും ഈ ഫോണ്‍ ഇത്രയും തുച്ഛമായ വിലയില്‍ ലഭിക്കുക.
 
നിങ്ങളുടെ പഴയ ഫോണിന് 7,500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ലഭിക്കും. ഈ കിഴിവ് ഓരോ ഫോണിനും വ്യത്യസ്ഥ രീതിയിലായിരിക്കും. ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡു വഴിയാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ 200 രൂപയുടെ അധികം ഡിസ്‌ക്കൗണ്ട് ലഭിക്കും. 
 
എക്‌ച്ചേഞ്ച് ഓഫറും ക്രഡിറ്റ് കാര്‍ഡ് ഓഫറും കൂട്ടിച്ചേര്‍ക്കുമ്പോള്‍ മൊത്തത്തില്‍ അത് 7,700 രൂപയായി മാറുകയും ചെയ്യും. ഇത്തരത്തില്‍ എല്ലാ ഡിസ്‌ക്കൗണ്ടും കഴിയുമ്പോളാണ് ഈ ഫോണ്‍ വെറും 290 രൂപയ്ക്കു ലഭ്യമാകുക. 
Next Article