എബിഎസ് സുരക്ഷയും ക്ലാസിക്ക് ലുക്കുമായി റോയൽ എൻഫീൽഡ് എത്തുന്നു. കഴിഞ്ഞ വർഷം നടന്ന മിലാന്‍ ഓട്ടോഷോയിൽ കമ്പനി എബിഎസ് സുരക്ഷയോടു കൂടിയ ഹിമാലയനെ പ്രദർശിപ്പിച്ചിരുന്നു. എന്നാല്‍ ബുള്ളറ്റ് 500, ക്ലാസിക്ക് 500, കോണ്ടിനെന്റൽ ജിടി എന്നീ ബൈക്കുകള്‍ക്കാണ് റോയൽ എൻഫീൽഡ് ഇപ്പോള്‍ എബിഎസ് സുരക്ഷ നൽകിയിരിക്കുന്നത്.
നിലവിൽ യുറോപ്യൻ മാർക്കറ്റിനായുള്ള യൂറോ 4 സ്റ്റാണ്ടേർഡ് ബൈക്കുകളിലാണ് കമ്പനി എബിഎസ് നൽകിയിരിക്കുന്നത്. എന്നാൽ ഈ ബൈക്കുകള്‍ ഉടന്‍തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എബിഎസ് കൂടാതെ ക്ലാസിക്ക് 500ന് പിൻ ഡിസ്ക് ബ്രേക്കും കമ്പനി നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള ക്ലാസിക്ക് 350 എബിഎസോടുകൂടിയാണോ വരിക എന്നകാര്യം വ്യക്തമല്ല.