കൊവിഡ് വ്യാപനം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ മൂലം നഷ്ടമുണ്ടായത് 1.5 ലക്ഷം കോടി രൂപ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇതിന്റെ 80ശതമാനവും.
ആകെ നഷ്ടത്തിന്റെ 54 ശതമാനവും മഹാരാഷ്ട്രയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച്(എസ്ബിഐ റിസർച്ച്) വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. 82,000 കോടി രൂപയുടെ നഷ്ടമാകും മഹാരാഷ്ട്രയിൽമാത്രമുണ്ടാകുക. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാൽ നഷ്ടം ഇനിയും ഉയരും. മധ്യപ്രദേശിന് 21,712 കോടി രൂപയും രാജസ്ഥാന് 17,237 കോടി രൂപയുമാണ് നഷ്‌ടം.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2022 സാമ്പത്തികവർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 11 ശതമാനത്തിൽനിന്ന് 10.4ശമതാനമായി എസ്‌ബിഐ റിസർച്ച് കുറച്ചിട്ടുണ്ട്.