ഹോളി ആഘോഷിക്കാന്‍ കലക്കന്‍ ഓഫറുമായി സ്പൈസ്ജെറ്റ്

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (15:44 IST)
ഹോളി ആഘോഷിക്കാന്‍ കലക്കന്‍ ഓഫറുമായി സ്പൈസ്ജെറ്റ്. 1, 699 രൂപയിലാണ് ഓഫര്‍ ആരംഭിക്കുന്നത്. 
ആകെ 1,00,000 സീറ്റുകള്‍ ആണ് നിലവില്‍ ഉള്ളത്. 
 
ആഭ്യന്തര യാത്രകള്‍ക്ക് 1,699 മുതല്‍ നിരക്കുകള്‍ ആരംഭിക്കുമ്പോള്‍ അന്താരാഷ്‌ട്ര യാത്രകള്‍ക്ക് 3,799 രൂപ മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. ഹോളിയോട് അനുബന്ധിച്ചാണ്, ‘കളര്‍ ദ സ്കൈസ്’ എന്ന് പേരിട്ട് നിരക്കുകളില്‍ വന്‍ കുറവുമായി സ്പൈസ്ജെറ്റ് എത്തിയിരിക്കുന്നത്.
 
ചൊവ്വാഴ്ച തുടങ്ങിയ ബുക്കിംഗ് ഫെബ്രുവരി 26 വരെ നീണ്ടു നില്‍ക്കും.